ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് തുടങ്ങി, ആദ്യ മണിക്കൂറില്‍ നീണ്ട ക്യൂ

0

Updating…

ആലപ്പുഴ: ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് തുടങ്ങി. മഴ മാറി നിന്നതിനാല്‍ തുടക്കത്തില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബൂത്തുകളില്‍ വലിയ ക്യൂവാണ് ദൃശ്യമാകുന്നത്. പോളിംഗ് 12 ശതമാനം പിന്നിടുകയും ചെയ്തു. തുടക്കത്തില്‍ എട്ടു ബൂത്തുകളില്‍ പോളിംഗ് മെഷീനുകള്‍ സാങ്കേതിക തകരാറുകള്‍ കാണിച്ചുവെങ്കിലും അവ പരിഹരിച്ചു.
മുളക്കുഴയിലെ എസ്.എന്‍.ഡി.പി. സ്‌കുളിലെ 77-ാം നമ്പര്‍ ബൂത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വോട്ട് രേഖപ്പെടുത്തിയത്. ഡി. വിജയകുമാറും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് സജി ചെറിയാനും 101 ശതമാനം വിജയം ഉറപ്പെട്ട് വിജയകുമാറും പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here