ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതം, 50 അംഗ നാവിക സേനയെ വിന്യസിച്ചു

0

തിരുവനന്തപുരം: പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഇനിയും രക്ഷപെടുത്താനാകാതെ കുടുങ്ങി കിടക്കുന്നത് പതിനായിരങ്ങള്‍. വെള്ളം ഉയര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ കുടുങ്ങിയിയിട്ട് 60 മണിക്കൂറു പിന്നിടുന്ന സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ ഗുരുതരമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 50 അംഗ നാവിക സേനയെ വിന്യസിച്ചിട്ടുണ്ട്. പാണ്ടനാട്, ചെങ്ങന്നൂര്‍ നഗരം തുടങ്ങിയ മേഖലകളില്‍ ഇതുവരെയും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. കുടുങ്ങി കിടക്കുന്നവരില്‍ വൃദ്ധരും കുട്ടുകളും ഉള്‍പ്പെടുന്നുണ്ട്. പരാവിലെ ആറോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ബോട്ടുകള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ഇവിടേക്ക് കൂടുതല്‍ ഹെലികോപ്ടറുകള്‍ കൂടി എത്തിക്കുന്നുണ്ട്.

പാണ്ടനാട് മേഖലയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയിലാണ് പലരും കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here