കൊല്ലം:ചവറ എം.എല്‍.എ എന്‍. വിജയന്‍ പിള്ള(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു.

2016ല്‍ മുന്‍മന്ത്രി ഷിബു ബേബി ജോണിനെ അട്ടിമറിച്ചാണ് നിയമസഭയിലെത്തിയത്. 1979 മുതല്‍ 2000 വരെ 21 വര്‍ഷം ചവറ പഞ്ചായത്ത് അംഗമായിരുന്നു. 2000- 2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി. ആര്‍.എസ്.പിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

ആര്‍.എസ്.പിയിലെ ഭിന്നതയെ തുടര്‍ന്ന് 2000 കാലത്താണ് കോണ്‍ഗ്രസിലെത്തുന്നത്. കരുണാരന്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായി. പിന്നീട് കരുണാകരനൊപ്പം മടങ്ങി കോണ്‍ഗ്രസിലെത്തുകയും ചെയ്തു. മദ്യനയത്തില്‍ സുധീരനുമായി അകന്നതോടെ കോണ്‍ഗ്രസ് വിട്ടു. പിന്നാലെ സി.എം.പി വഴിയാണ് സി.പി.എം് പ്രവേശനം. ഇടതു സ്വതന്ത്രനായിട്ടാണ് ചവറ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here