ബഷീറിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു: ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഒന്നും രണ്ടും പ്രതികള്‍

0
1

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും വഫ ഫിറോസിനെ രണ്ടാം പ്രതിയാക്കിയുമാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

മദ്യപിച്ച് അതിവേഗം വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആകെ 100 സാക്ഷികളാണുള്ളത്. ആകെ 66 പേജുള്ള കുറ്റപത്രത്തിനൊപ്പം 75 തൊണ്ടി മുതലുകളും തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് നല്‍കിയിട്ടുണ്ട്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here