തിരുവനന്തപുരം: അപേക്ഷാ ഫോറങ്ങളില്‍ ഇനി മുതല്‍ താഴ്മയായി അപേക്ഷിക്കുന്നു എന്ന പദം ഉണ്ടാകില്ല. ‘അപേക്ഷിക്കുന്നു’ അല്ലെങ്കില്‍ ‘അഭ്യര്‍ഥിക്കുന്നു’ എന്ന് മാത്രം മതിയെന്നാണ് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റേതാണ് ഉത്തരവ്.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം ഒഴിവാക്കി ‘അപേക്ഷിക്കുന്നു’ അല്ലെങ്കില്‍ ‘അഭ്യര്‍ഥിക്കുന്നു’ എന്നാക്കാന്‍ എല്ലാ വകുപ്പ് തലവന്മാര്ക്കും നിര്‍ദേശം നല്‍കുന്നതാണ് ഉത്തരവ്.