ഡല്‍ഹി: ആന്ധ്രാപ്രദേശ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും അടക്കമുള്ളവര്‍ വീട്ടുതടങ്കലില്‍. സര്‍ക്കാരിനെതിരെ തെലുങ്കുദേശം പാര്‍ട്ടി ബുധനാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച വന്‍ പ്രതിഷേധ റാലിയെ നേരിടുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് സൂചന. ചില മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഭരണകക്ഷിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ടി.ഡി.പി വന്‍ പ്രതിഷേധ റാലി പ്രഖ്യാപിച്ചത്. എട്ടു ടി.ഡി.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും നിരവധി പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുണ്ടെന്നും ടി.ഡി.പി നേതാക്കള്‍ ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ അമരാവധിയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ ആത്മകൂറിലാണ് റാലി നടത്താന്‍ നിശ്ചയിച്ചിരുന്നത്.

നടപടിയില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു ബുധനാഴ്ച രാത്രി എട്ടുവരെ ഉപവാസം അനുഷ്ഠിക്കും. ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here