ബോഡോ തീവ്രവാദികളുമായി സമാധാന കരാര്‍, കീഴടങ്ങല്‍ ഉടനെന്ന് സൂചന

0
12

ഡല്‍ഹി: അസമില്‍ സമാധാനം സ്ഥാപിക്കുന്നതിനായി പ്രാദേശിക തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, എന്‍.ഡി.എഫ്.ബി, എ.ബി.എസ്.യു എന്നിവയുടെ നേതൃത്വം, കേന്ദ്ര സര്‍ക്കാര്‍ എന്നിവരാണ് ത്രികക്ഷി കരാറില്‍ ഒപ്പു വച്ചത്.

മുന്‍തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി എല്ലാവരും പങ്കാളികളായതിനാല്‍ കരാര്‍ ശാശ്വതമായിരിക്കുമെന്നും ബോഡോ മേഖലയുടേയും അസമിന്റെയും വികസത്തിന് സഹായിക്കുന്നതായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. കരാര്‍ പ്രകാരം 1,500 തീവ്രവാദികള്‍ ജനുവരി 30 നു മുമ്പ് കീഴടങ്ങുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here