റിപ്പബ്ലിക് പരേഡ്: രണ്ടാം വര്‍ഷവും കേരളം പുറത്ത്

0
12

ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റേത് അടക്കം ആറു സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ ഒഴിവാക്കി.

കലയും വാസ്തുശില്‍പ മികവുമാണ് കേരളം അവതരിപ്പിച്ച പ്രമേയം. മൂന്നാം റൗണ്ടിലാണ് ഇതു തള്ളിയത്. മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ആശയങ്ങള്‍ ആദ്യ റൗണ്ടുകളില്‍ പുറത്തായത് വിവാദമായിരുന്നു.

പൗരത്വബില്‍ എതിര്‍ത്തതിനാലാണ് ടാബ്ലോ ഒഴിവാക്കപ്പെട്ടതെന്ന് ബംഗാള്‍ പാര്‍ലമെന്ററികാര്യ മന്ത്രി തപസ് റോയ് കുറ്റപ്പെടുത്തിയിരുന്നു. മുന്‍വിധികളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നതെന്ന് എന്‍.സി.പി. നേതാവ് സുപ്രിയ സുളെയും പ്രതികരിച്ചു. വിവിധ സംസ്ഥാനങ്ങളുടേതും വകുപ്പുകളുടേതുമായി ലഭിച്ച 58 നിര്‍ദേശങ്ങളില്‍ 22 എണ്ണത്തിനു മാത്രമാണ് മന്ത്രാലയം അംഗീകാരം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here