ജെ.എന്‍.യു പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സമിതി, പാര്‍ലമെന്റ് മാര്‍ച്ച് പോലീസ് തടഞ്ഞു

0
14

ഡല്‍ഹി: ഫീസ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്കു നടത്തിയ ലോങ്മാര്‍ച്ച് പോലീസ് തടഞ്ഞു. ജെ.എന്‍.യു. ക്യാമ്പസിനു പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്യാമ്പസ് പരിസരത്ത് സംഘര്‍ഷാവസ്ഥയാണ്.

ക്യാമ്പസിനു പുറത്ത് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു പോകാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളും പോലീസുമായി ഇന്തും തള്ളും ഉണ്ടായി. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 50 ഒാളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഫീസ് വര്‍ദ്ധനവിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ലോങ്മാര്‍ച്ചിനു മുമ്പാണ് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായത്. സര്‍വകലാശാല അധികൃതരും വിദ്യാര്‍ത്ഥി നേതാക്കളുമായി സമിതി പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here