തിരുവനന്തപുരം: ദുബായില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയുടെ ഒരുക്കങ്ങള്‍ക്കായി യു.എ.ഇ സന്ദര്‍ശിക്കുന്നതിനു വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവര്‍ക്കു കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധവുമായി വ്യവസായ മന്ത്രി പി. രാജീവ് രംഗത്ത്.

എക്‌സ്‌പോയിലെ കേരള പവലിയന്‍ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവത്തനങ്ങള്‍ക്കുമാണ് നവംബര്‍ 10 മുതല്‍ 12വരെ ദുബായ് സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി തേടിയത്. എന്നാല്‍, ഈ തീയതികളില്‍ സന്ദര്‍ശനാനുമതി നല്‍കുത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. ആവശ്യമെങ്കില്‍ ഡിസംബര്‍ ആദ്യവാരം സന്ദര്‍ശിക്കാനാണ് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here