ഡൽഹി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒ.ബി.സി പട്ടികയില്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  നടപടി.  . സംവരണം നല്‍കുന്നതിനാണ് ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഒ.ബി.സി പ്രാതിനിധ്യം നല്‍കാനാണ് നടപടികള്‍ തുടങ്ങിയത്.

സുപ്രിംകോടതിയുടെ ഉത്തരവിന് തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സാമൂഹ്യക്ഷേമമന്ത്രാലയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു. നിരവധി സാമൂഹ്യപ്രശ്‌നങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അനുഭവിക്കുന്നുണ്ട്.

മുഖ്യധാരയില്‍ അത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം പ്രധാനം ചെയ്യുക എന്നതാണ് ഇതിന് പരിഹാരം. സാമുഹ്യക്ഷേമ മന്ത്രാലയം വിവിധതലത്തില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഈ തീരുമാനം ഉയര്‍ന്നുവന്നത്. കേന്ദ്രമന്ത്രിസഭാ യോഗം നിര്‍ദേശം അംഗീകരിച്ചതിന് ശേഷം പാര്‍ലമെന്റിന്റെ അനുവാദം തേടിയാകും തീരുമാനം  നടപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here