ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത അഞ്ചു ശതമാനം കൂട്ടി കേന്ദ്രം

0

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച് ശതമാനം വര്‍ദ്ധിപ്പിച്ചു. 12 ശതമാനത്തില്‍ നിന്നു 17 ശതമാനത്തിലേക്കു ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം 50 ലക്ഷത്തോളം ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യും. പെന്‍ഷന്‍കാരുടെ ഡി.എയും അഞ്ചു ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും നടപടി പ്രായോജനപ്പെടും.

ജീവനക്കാര്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ദീപാവലി സമ്മാനമാണിതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. 16,000 കോടി രൂപയുടെ അധിക ചെലവാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here