ചെന്നൈ: ഐ.ഐ.ടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ റിപ്പോര്‍ട്ട് തേടി. സെക്രട്ടറി ഞായറാഴ്ച ചെന്നൈയിലെത്തും.

വിഷയത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി വി. മുരളീധരന്‍ മാനവവിഭവശേഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയുമായും അദ്ദേഹം സംസാരിച്ചു. അന്വേഷണ സംഘം കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്തുകയും ലാപ്‌ടോപ്പ്, ഐപാഡ് എന്നിവ പരിശോധനയ്ക്കായി ഏറ്റെടുക്കുകയും ചെയ്യും. ആരോപണ വിധേയനായ ഐ.ഐ.ടി. അധ്യാപകര്‍ ക്യാമ്പസ് വിടരുതെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫാത്തിമയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഡി.എം.കെയും സി.പി.എമ്മും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here