ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണ് സാമ്പത്തിക മാന്ദ്യം. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ഇടപെടലുകള്‍ക്കു പുറമേ കൂടുതല്‍ ഹ്രസ്വകാല നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. അടുത്ത ദിവസം നടക്കാനിരിക്കുന്ന ജി.എസ്.ടി ഉന്നതതല വിലയിരുത്തല്‍ യോഗത്തിലാകും ഇതുസംബന്ധിച്ച കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കുന്നത്.

കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്ന സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആശ്വാസ നടപടികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബാങ്കുകള്‍ വാഹന, ഭവന വായ്പകളുടെ പലിശനിരക്ക് കുറയ്ക്കും. സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനായി നികുതി റിട്ടേണ്‍ കൂടുതല്‍ സുതാര്യമാക്കും. സംരംഭകര്‍ക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല. ആദായ നികുതി വകുപ്പ് കേന്ദ്രീകരിക്കും. രാജ്യത്ത് പണ ലഭ്യത ഉറപ്പാക്കും. വിദേശ നിക്ഷേപകര്‍ക്ക് പ്രഖ്യാപിച്ച നികുതിഘടന ലഘൂകരിക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

എന്നാല്‍, ലോകം വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോകുന്നത്. ജര്‍മ്മനിയും അമേരിക്കും വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിനെ അടിസ്ഥാനമാക്കി വിലയുരുത്തുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here