ഡല്‍ഹി | അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെ പെട്രോള്‍ ഡീസല്‍ വില കുറച്ചു കേന്ദ്ര സര്‍ക്കാര്‍. എക്സൈസ് തീരുവയില്‍ പെട്രോളിനു എട്ടു രൂപയും ഡീസലിനു ആറു രൂപയും കുറവു വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരമുള്ള ഗാര്‍ഹിക പാചകവാതക സിലിണ്ടറിനു 200 രൂപ വീതം സബ്സിഡി നല്‍കുമെന്നും കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് ട്വീറ്റ് ചെയ്തു.
ആനുപാതികമായ സംസ്ഥാന വിഹിതം കൂടി കുറയുന്നതോടെ പെട്രോളിന്റെ വിലയില്‍ പത്തു രൂപയോളവും ഡീസിലന്റെ വിലയില്‍ എട്ടു രൂപയോളവും കുറവു വരുമെന്നാണ് കണക്കാക്കുന്നത്.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള ഇറക്കുമതികളുടെ കസ്റ്റംസ് ഡ്യുട്ടിനും സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തീരുവയും കേന്ദ്രം കുറച്ചിട്ടുണ്ട്.