ബാങ്ക് നിയമനത്തിന് ഓണ്‍ലൈന്‍ പരീക്ഷ: ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തും. പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ്. ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ നടത്തും. ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്‌മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും നിര്‍മല പറഞ്ഞു. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കും

ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി, നികുതി കുറച്ചു: 5 മുതല്‍ 7.5 ലക്ഷം വരെ വരുമാനമെങ്കില്‍ 10 ശതമാനം നികുതി. 7.5 മുതല്‍ 10 ലക്ഷം വരെ 15 ശതമാതനം നികുതി. 10 മുതല്‍ 12.5 ലക്ഷം 20 ശതമാനം. 12.5 മുതല്‍ 15 ലക്ഷം വരെ 25 ശതമാനം. 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനം.\ആദായനികുതി ഇളവ് കണക്കുകൂട്ടുമ്പോള്‍ നിലവിലുണ്ടായിരുന്ന നൂറു ഇളവുകളില്‍ 70 എണ്ണം പിന്‍വലിച്ചിടടുണ്ട്. ഇതോടൊപ്പം പുതിയ നിരക്കോ പഴയ നിരക്കോ തുടരുന്നതിനും അനുമതി നല്‍കി. ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടവും പ്രഖ്യാപിച്ചു. ഇളവുകളിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനക്കുറവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 • കോര്‍പ്പറേറ്റ് നികുതി കുറച്ചു. പുതിയ സംരഭകര്‍ക്ക് 15 ശതമാനവും നിലവിലെ സംരംഭകര്‍ക്ക് 22 ശതമാനം.
 • എല്‍.ഐ.സി, ഐ.ഡി.ബി.ഐ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കും.
 • പെണ്‍കുട്ടികളുടെ വിവാഹ പ്രായം പുനര്‍ നിര്‍ണയിക്കാന്‍ ദൗത്യസംഘം
 • വിദ്യാഭ്യാസം – 99,300 കോടി 
 • നൈപുണ്യ വികസനം – 3000 കോടി 
 • സ്വച്ഛ് ഭാരത് മിഷന്‍ – 12,3000 കോടി
 • പൊതുഗതാഗതം  – 1.7 ലക്ഷം കോടി 
 • ഊര്‍ജം – 22,000 കോടി
 • പട്ടികജാതിക്ഷേമം – 85,000 കോടി
 • പട്ടിക വര്‍ഗ്ഗക്ഷേമം – 53,700 കോടി

രാജ്യത്ത് സ്വകാര്യ ഡാറ്റാ സെന്‍റര്‍ പാര്‍ക്കുകള്‍ക്ക് അനുവാദം നല്‍കുംക്വാണ്ടം ടെക്നോളജിക്ക് ഫണ്ട് വകയിരുത്തി നാഷണല്‍ മിഷന്‍ ഫോര്‍ ക്വാണ്ടം ടെക്നോളജിക്കായി 8000 കോടി പ്രദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കും ഭാരത് നെറ്റിന് 6000 കോടി വകയിരുത്തി

150 സര്‍വകലാശാലയില്‍ പുതിയ കോഴ്‌സുകള്‍. വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപത്തിന് അവസരമൊരുക്കും. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും. വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ വകയിരുത്തി. ഡിഗ്രിതലത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വരും. സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു. ദേശീയ ടെക്‌നിക്കല്‍ മിഷന്‍ സ്ഥാപിക്കും.

പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടി രൂപ വകയിരുത്തി. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താന്‍ ആറു ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കും. പട്ടികജാതി വിഭാഗത്തിനും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ക്ഷേമത്തിന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 85,000 കോടി രൂപ വകയിരുത്തി.

അടിസ്ഥാന സൗകര്യ മേഖലയ്ക്ക് 100 ലക്ഷം കോടി: 100 പുതിയ വിമാനത്താവളങ്ങള്‍. 2024നു മുമ്പ് 6000 കിലോമീറ്റര്‍ ദേശീയപാത. ഇലക്‌ട്രോണിക് മേഖലയിലെ ഉള്‍പ്പാദനം വര്‍ദ്ധിപ്പിക്കും. ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേ മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍. റെയില്‍വേ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയിലേക്ക് ഒരു ലക്ഷം പഞ്ചായത്തുകളെ ഇക്കൊല്ലം എത്തിക്കും. ഭാരത് നെറ്റ് എന്ന പേരില്‍ ഒപ്ടിക്കല്‍ കേബിള്‍ ശൃംഖല. പി.പി.പി മാതൃകയില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് 5 സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കും.

ആരോഗ്യ മേഖല: ജീവിത ശൈലി രോഗങ്ങള്‍ അടക്കം മിഷന്‍ ഇന്ദ്രധനുഷില്‍ 12 രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് 69,000 കോടി.

കാര്‍ഷിക മേഖലയ്ക്ക് കര്‍മ്മ പദ്ധതി : മത്സരാധിഷ്ഠിത കാര്‍ഷിക രംഗമുണ്ടാകുകയെന്നതാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കര്‍ഷകരുടെ വരുമാനം രണ്ടു വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക ലക്ഷ്യം. ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. കര്‍ഷകര്‍ക്കായി 20 ലക്ഷം സൗരോര്‍ജ പമ്പുകള്‍ക്ക് പദ്ധതി. ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍ ഏര്‍പ്പെടുത്തും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കിസാന്‍ റെയില്‍ പദ്ധതി. കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. വ്യോമയാന വകുപ്പിന്റെ സഹായത്തോടെ കിസാന്‍ ഉഡാന്‍.

 • 16 ലക്ഷം പുതിയ നികുതിദായകരുണ്ടായെന്ന് ധനമന്ത്രി.
 • കേന്ദ്ര സര്‍ക്കാരിന്റെ കടം 2014ല്‍ 52.2 % ഉണ്ടായിരുന്നത് 2019ല്‍ 48.7 % ആയി കുറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here