4 കോടി ദരിദ്രര്‍ക്ക് സൗജന്യ വൈദ്യുതി, 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ആരോഗ്യ ഇന്‍ഷ്വറന്‍സ്…

0
 • മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ല്‍ നിന്ന് 20 ശതമാനമാക്കി.
 • ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണം ഉയര്‍ന്നെങ്കിലും ഇതുവഴിയുള്ള വരുമാനത്തില്‍ കാര്യമായ വര്‍ധനയില്ലെന്ന് ധനമന്ത്രി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് നിക്ഷേപങ്ങളിലെ പലിശ വരുമാനത്തില്‍ 50,000 രൂപ വരെ നികുതി ഒഴിവാക്കി. ആദായനികുതിയില്‍ ചികില്‍സാ ചെലവില്‍ ഉള്‍പ്പെടെ ചില ഇളവുകള്‍.ചികില്‍സാ ചെലവില്‍ 40,000 രൂപ വരെ ഇളവ്.250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതി 25 ശതമാനമായി തുടരും. ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല. നിലവിലേത് ഇപ്രകാരമായിരുന്നു. 2.5 ലക്ഷം രൂപ വരെ നികുതിയില്ല 2.5 മുതല്‍ 5 ലക്ഷം രൂപ വരെ 5 % 5 മുതല്‍ 10 ലക്ഷം രൂപ വരെ 20 % 10 ലക്ഷം രൂപയ്ക്കു മേല്‍ 30 %.
 • ക്രിപ്റ്റോ കറൻസിക്കു വിലക്ക്
 • അഞ്ചു കോടി ഗ്രാമീണര്‍ക്കു ഗുണകരമാകുന്ന വിധത്തില്‍ അഞ്ചു ലക്ഷം വൈ–ഫൈ സ്‌പോട്ടുകള്‍ തുടങ്ങും.
 • വിമാനസര്‍വീസുകളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിപ്പിക്കും. വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 100 കോടിയാക്കി ഉയര്‍ത്തും.
 • എല്ലാ ട്രെയിനുകളിലും വൈ–ഫൈ, സിസിടിവി ഏര്‍പ്പെടുത്താന്‍ പദ്ധതി.600 റയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും.18,000 കിലോമീറ്റര്‍ റയില്‍പാത ഇരട്ടിപ്പിക്കും.3600 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് ഈ വര്‍ഷം നവീകരിക്കും
 • 99 നഗരങ്ങളുടെ സ്മാര്‍ട് സിറ്റി പദ്ധതിക്ക് 2.04 ലക്ഷം കോടി രൂപ വകയിരുത്തി.പത്തു നഗരങ്ങള്‍ ഇന്ത്യയുടെ വിനോദസഞ്ചാര മുഖങ്ങളായി മാറ്റും.
 • അടുത്ത മൂന്നു വര്‍ഷം പുതിയതായി ജോലി ലഭിക്കുന്നവര്‍ക്ക് ഇപിഎഫ് വിഹിതത്തിലേക്ക് 12 % തുക കേന്ദ്രസര്‍ക്കാര്‍ നല്‍കും.ഇപിഎഫില്‍ സര്‍ക്കാര്‍ വിഹിതം 8.33 ശതമാനം.
 • 50  ശതമാനത്തിലധികം പട്ടികവര്‍ഗ ജനസംഖ്യ അഥവാ 20,000 പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന ബ്ലോക്കുകളില്‍ 2022 ഓടെ നവോദയ വിദ്യാലയ രീതിയില്‍ ഏകലവ്യ സ്‌കൂളുകള്‍ ആരംഭിക്കും.
 • പാവപ്പെട്ട എട്ടു കോടി സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍
 • ജില്ലാ ആശുപത്രികള്‍ വികസിപ്പിച്ച് പുതിയതായി 24  മെഡിക്കല്‍ കോളജുകളാകും
 • 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി. ചികില്‍സയ്ക്കായി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കും. 10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി പേര്‍ക്ക് ഗുണകരമാകും. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയാകുമിതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി
 • 2022 ഓടെ എല്ലാവര്‍ക്കും വീട്, നാഷണല്‍ ലിവ്‌ലിഹുഡ് മിഷന് 5750 കോടി
 • കാര്‍ഷിക മേഖലയ്ക്കുള്ള വായ്പകള്‍ 10 ലക്ഷം കോടിയില്‍ നിന്ന് 11 ലക്ഷം കോടിയാക്കി.
 • സുഗന്ധവ്യഞ്ജന, ഔഷധ കൃഷിക്ക് 200 കോടി
 • നാലു കോടി ദരിദ്രർക്ക് സൗജന്യ വൈദ്യുതി എത്തിക്കും.
 • സ്വച്ഛഭാരത പദ്ധതി പ്രകാരം 6 കോടി കക്കൂസുകള്‍ പണിതു. അടുത്ത വർഷം 2 കോടി കക്കൂസുകള്‍ കൂടി പണിയും
 • നീതി ആയോഗും സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി വിളകള്‍ക്കു താങ്ങുവില ഉറപ്പാക്കും. താങ്ങുവിലയിലെ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തും. കര്‍ഷകര്‍ക്ക് ചെവലിന്റെ 50 ശതമാനമെങ്കിലും കുടൂതല്‍ വരുമാനം ലഭ്യമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കാര്‍ഷിക വിപണിക്കായി ബജറ്റില്‍ 2000 കോടി രൂപ മാറ്റിവച്ചു.
 • മുള അധിഷ്ടിത മേലഖയ്ക്ക് 1290 കോടി രൂപ. മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരക്ഷ മേഖലയ്ക്കും 10,000 കോടി രൂപ വകയിരുത്തി….

Loading...

LEAVE A REPLY

Please enter your comment!
Please enter your name here