ഡല്‍ഹി: ദീപാവലി ദിനത്തില്‍ ജനത്തിനു ആശ്വാസമായി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രം. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയുമാണ് കുറച്ചത്. വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാന നികുതിയുടെ ആനുപാതിക കുറവു കൂടി പരിഗണിക്കുമ്പോള്‍, കേരളത്തില്‍ പെട്രോളിന് 6.50 രൂപയും ഡീസലിന് 12.28 രൂപയും കുറയും.

നിലവില്‍ ഡീസലിനു 31.8, പെട്രോളിന് 32.9 രൂപയായിരുന്ന എക്‌സൈസ് തീരുവ 21.8, 27.9 രൂപയായിട്ടാണ് കുറച്ചിട്ടുള്ളത്. അടച്ചിടല്‍ കാലഘട്ടത്തില്‍ കഠിനാധ്വാനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്കായി പ്രയത്‌നിച്ച കര്‍ഷകര്‍ക്കു തീരുവ ഇളവ് ഗുണകരമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിര്‍ദേശം നടപ്പാക്കി ബി.ജെ.പി ഭരിക്കുന്ന ഒമ്പതു സംസ്ഥാനങ്ങള്‍ നികുതി കുറച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here