ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്രം ; ജര്‍മ്മനിയില്‍ നിന്നും ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്തിക്കും

ഡല്‍ഹി : രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ജര്‍മ്മനിയില്‍ നിന്നും രാജ്യത്തേക്ക് ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്തിക്കും. 23 ഓക്‌സിജന്‍ പ്ലാന്റുകളാണ് അടിയന്തിരമായി ആകാശ മാര്‍ഗ്ഗം എത്തുക.

നിലവില്‍ രാജ്യത്ത് കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ വലിയ ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നത്. ഇത് പരിഹരിക്കാനാണ് കേന്ദ്രത്തിന്റെ അടിയന്തിര നീക്കം.

ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്ലാന്റുകള്‍ രാജ്യത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനിറ്റില്‍ 40 ലിറ്റര്‍ ഓക്‌സിജന്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളവയാണ് ജര്‍മ്മനിയില്‍ നിന്നെത്തുന്ന പ്ലാന്റുകള്‍. കൊറോണ രോഗികളെ ചികിത്സിക്കുന്ന ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് ആശുപത്രികളിലായിരിക്കും ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയെന്നാണ് വിവരം.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ വ്യോമസേന നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. സംഭരണികള്‍, സിലിണ്ടറുകള്‍, അവശ്യമരുന്നുകള്‍, വൈദ്യ ഉപകരണങ്ങള്‍ തുടങ്ങിയവ ആകാശമാര്‍ഗ്ഗം സേന വിതരണം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here