പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനു കേസ് വേണ്ട, സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി | പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കേസ് എടുക്കുന്നത് അവസാനിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ നിര്‍ദേശം. ആള്‍ക്കൂട്ടം സൃഷ്ടിക്കുന്നതിനെതിരെയും കോവിഡ് നിയന്ത്രണങ്ങളുടെ പേരിലും കേസുകള്‍ എടുക്കരുതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാണ് നിര്‍ദേശം. 2020 ലാണ് മാസ്‌കും ഒത്തു ചേരലുകള്‍ക്കും നിയമന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ കാലാവധി 25നു തീരുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. കഴിഞ്ഞ ഏഴു ആഴ്ചയായിലെ പ്രതിദിന രോഗികളുടെ കണക്ക് വളരെ കുറവാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനു താഴെയും. ഈ സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമപ്രകാരം കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് രാജ്യം വരുന്നതിന്റെ ആദ്യഘട്ടമാണിതെന്നാണ് വിലയിരുത്തുന്നത്. സാധാരണ വൈറസ് അസുഖത്തേക്കാള്‍ പ്രഹരശേഷി കുറഞ്ഞ അവസ്ഥയിലേക്ക് കോവിഡ് മാറിയെന്നും മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ വേണ്ടെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

The Union Ministry of Health has directed the states not to take up the case if people do not wear masks in public places. 

LEAVE A REPLY

Please enter your comment!
Please enter your name here