ഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിമാനടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 25 മുതല്‍ മെയ് മൂന്നുവരെയാണ് ഇളവുകള്‍ ലഭിക്കുക. പണം മടക്കി നല്‍കാനാകില്ലെന്നും പകരം ടിക്കറ്റുകള്‍ നല്‍കുമെന്നും വിമാനക്കമ്പനികള്‍ നിലപാടെടുക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here