ഡല്‍ഹി: കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സ്വിമ്മിംഗ് പൂളുകളും മാളുകളും അടച്ചിടാന്‍ നിര്‍ദേശിച്ചവയുടെ പട്ടികയിലുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

മാര്‍ച്ച് 31 വരെ ഒരു മീറ്റര്‍ അകലത്തില്‍ നിന്നുവേണം ആളുകള്‍ തമ്മില്‍ ഇടപഴകാനെന്നും നിര്‍ദേശമുണ്ട്. യൂറോപ്പില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഗള്‍ഫില്‍ നിന്നു വരുന്നവരെ മാറ്റി പാര്‍പ്പിക്കണം. അതേസമയം, നാലു പുതിയ കേസുകള്‍ കൂടി തിങ്കളാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിനു പുറമേ ഒഡിഷ, ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിവടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here