ശ്രീചിത്ര: ഡോ. ആശാ കിഷോറിന്റെ നിയമനം കേന്ദ്രം തള്ളി, ചട്ടപ്രകാരമല്ലാത്ത ഉത്തരവ് പിന്‍വലിക്കാന്‍ പ്രസിഡന്റിന് നിര്‍ദേശം

0
372

തിരുവനന്തപുരം: ഡോ. ആശാ കിഷോറിന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഡയറക്ടറായി തുടര്‍നിയമനം നല്‍കിയ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ ഇന്‍സ്റ്റിറ്റിയുട്ട് പ്രസിഡന്റ് വി.കെ. സാരസ്‌വതിനോട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നിര്‍ദേശിച്ചു.

മേയ് 12നു കൂടിയ ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയുടെ ശിപാര്‍ശ പ്രകാരമണെന്ന് വ്യക്തമാക്കിയാണ് തുടര്‍ നിയമനം നല്‍കി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഉത്തരവ് ഇറക്കിയത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നാണ് പതിവായി സെക്രട്ടറി നിയമന ഉത്തരവുകള്‍ ഇറങ്ങിയിരുന്നത്. എന്നാല്‍, കീഴ്‌വഴക്കമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രസിഡന്റിന്റെ ഉത്തരവിനെ ഇന്‍സ്റ്റിറ്റിയുട്ട് ന്യായീകരിച്ചിരുന്നത്. എന്നാല്‍, ഒരു സ്വയംഭരണ സ്ഥാപനത്തിലെ ചീഫ് എക്‌സിക്യൂട്ടിവിന്റെ് കാലാവധി നീട്ടി നല്‍കാന്‍ മന്ത്രിസഭയുടെ അപ്പോയിന്‍മെന്റ് കമ്മിറ്റിക്കു മാത്രമേ അധികാരമുള്ളൂവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

അതിനാല്‍, ഇതുസംബന്ധിച്ച ഉത്തരവ് പിന്‍വലിക്കാനും ആവശ്യമെങ്കില്‍ ചട്ടപ്രകാരം കമ്മിറ്റിയെ സമീപിക്കാനുമാണ് നിര്‍ദേശം. ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ മൂന്നു മാസത്തെ താല്‍ക്കാലിക നിയമനം ആവശ്യമുണ്ടെങ്കില്‍ ശിപാര്‍ശ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജൂലൈ 15നാണ് ഡയറക്ടറുടെ കാലാവധി അവസാനിച്ചത്. ഉത്തരവുകളുടെ പിന്‍ബലമില്ലാതെ ആശാ കിഷോര്‍ ഡയറക്ടറായി തുടര്‍ന്നാണ് അത് ഭരണപ്രതിസന്ധി സൃഷ്ടിക്കും. ഇത് ശ്രീചിത്രയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും.

മുന്‍ ഡി.ജി.പി. ഡോ. ടി.പി. സെന്‍കുമാര്‍ ശ്രീചിത്രയുടെ ഭരണസമിതിയില്‍ എത്തിയതോടെയാണ് ഡയറക്ടര്‍ക്കെതിരായ ആരോപണങ്ങള്‍ പുറത്തുവന്നു തുടങ്ങിയത്. ജീവനക്കാര്‍ അടക്കം ഉയര്‍ത്തിയ പരാതികള്‍ അദ്ദേഹം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് നിയമിക്കപ്പെട്ട അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടുകളും ഡയറക്ടര്‍ക്കും ഭരണസമിതിക്കും അനുകൂലമായിരുന്നില്ല. ഇതിനിടെ, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കണ്ടെത്തല്‍ പ്രഖ്യാപനങ്ങള്‍ പി.ആര്‍. സ്റ്റന്‍ഡായിരുന്നുവെന്ന വിമര്‍ശനം ശക്തമാക്കി വിവാദങ്ങളും തലപൊക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here