കൊച്ചി: കെ-റെയില്‍ സാമൂഹിക ആഘാത പഠനത്തിനു സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. ഇതിനായി റെയില്‍വേയെ സമീപിച്ചിട്ടില്ലെന്നും റെയില്‍വേ ഭൂമിയില്‍ മഞ്ഞക്കല്ല് സ്ഥാപിക്കരുതെന്നു രേഖാമൂലം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെ റെയില്‍ മാഹിയിലൂടെ കടന്നുപോകുന്നുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അലൈന്മെന്റ് അന്തിമമായിട്ടില്ലെന്നും കേന്ദ്രം പറയുന്നു.
ഹൈക്കോടതി ഉന്നയിച്ച നാലു ചോദ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. ഭൂവുടമയ്ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിയതിനു ശേഷമാണോ അതിരടയാളക്കല്ല് ഇടുന്നത്? സാമൂഹികാഘാത പഠനത്തിന് അനുമതി നേടിയിട്ടുണ്ടോ? മാഹിയിലൂടെ സില്‍വര്‍ ലൈന്‍ പദ്ധതി കടന്നുപോകുന്നുണ്ടോ? അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നത് നിയമപരമാണോ എന്നിവയായിരുന്നു നാലു ചോദ്യങ്ങള്‍. ഇതില്‍ മൂന്നെണ്ണത്തിനാണ് കേന്ദ്രം മറുപടി നല്‍കിയത്.