ഡല്‍ഹി: കോവിഡ് 19 പ്രതിരോധം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ അതിജീവിക്കാന്‍ സാധാരണക്കാര്‍ക്കായി 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉളള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് വ്യക്തമാക്കിയ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഒരാളും വിശന്നിരിക്കേണ്ടി വരില്ലെന്നും വ്യക്തമാക്കി.

  • പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധി നടപ്പിലാക്കുക. കൊറോണ പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുന്ന 20 ലക്ഷത്തോളം വരുന്ന ആശാ വര്‍ക്കര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കവറേജ് പ്രഖ്യാപിച്ചു. മൂന്നു മാസത്തേക്കാണ് കവറേജ് ലഭിക്കുക.
  • പ്രധാനമന്ത്രി ഗരീബ് കല്യാല്‍ അന്ന യോജനയില്‍ 80 കോടി ഇന്ത്യക്കാരെ ഉള്‍ക്കൊള്ളും. നിലവില്‍ ഓരോ ആള്‍ക്കും മൂന്നു മാസത്തേക്ക് അഞ്ചു കിലോ വീതം അരിയയോ ഗോതമ്പോ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ അഞ്ച് കിലോ ധാന്യവും കൂടി സൗജന്യമായി നല്‍കും. പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ഒരു കിലോ ധ്യാനം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് ഒന്നിന് ഒരു കിലോ പയര്‍ വര്‍ഗവും മൂന്നു മാസം സൗജന്യമായി നല്‍കും.
  • 8.69 കോടി കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായമായി കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപ ഏപ്രില്‍ ആദ്യവാരം നല്‍കും.
  • 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധര്‍ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നല്‍കും.
  • മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാന്‍, പെന്‍ഷന്‍കാര്‍ എന്നിങ്ങനെ മൂന്നുകോടി ആളുകള്‍ക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസം നല്‍കും.
  • തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 182 രൂപയില്‍ നിന്നു 202 രൂപയാക്കി ഉയര്‍ത്തി.
  • വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്ന ഈടില്ലാത്ത വായ്പ 10 ലക്ഷമായിരുന്നത് 20 ലക്ഷമായി ഉയര്‍ത്തി.
  • ഉജ്ജ്വല പദ്ധതിയിലുള്ള പാവപ്പെവര്‍ക്ക് മൂന്നു മാസത്തേക്ക് എല്‍.പി.ജി. സിലിണ്ടര്‍ സൗജന്യം. 8.3 കോടി ബി.പി.എല്‍ കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
  • സംഘടിത മേഖലയിലെ പി.എഫ് വിഹിതം മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ അടയ്ക്കും. 100 ജീവനക്കാര്‍ വരെയുള്ള, 90 ശതമാനം പേര്‍ക്കും 15,000 ത്തില്‍ താഴെ മാത്രം ശമ്പളമുള്ള സ്ഥാപനങ്ങളുടെ ഇ.പി.എഫ് വിഹിതമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
  • 31,000 കോടി രൂപയുടെ നിര്‍മ്മാണ ക്ഷേമ ഫണ്ടില്‍ നിന്ന് നിര്‍മ്മാണ മേഖലയിലെ 3.5 കോടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് ആശ്വാസ ധനം കൈമാറാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here