ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സീന്‍ നയത്തിലെ സത്യവാങ്മൂലം ചോര്‍ന്നതില്‍ സുപ്രിം കോടതിക്കു അതൃപ്തി. ജഡ്ജിമാര്‍ക്ക് ഇന്നു രാവിലെയാണ് ലഭിച്ചതെന്നും അതിനു മുന്നേ മാധ്യമങ്ങള്‍ക്ക് കിട്ടിയിരുന്നതായും ജഡ്ജിമാര്‍ നിരീക്ഷിച്ചു. വാക്‌സിന്‍ നയത്തില്‍ സുപ്രിം കോടതി ഇടപെടരുതെന്നായിരുന്നു സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നതിനാല്‍ ചോര്‍ച്ച തടയാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 18-44 പ്രായത്തിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍, വില വ്യത്യാസം ജനങ്ങളെ ബാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here