ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും വിട ചൊല്ലി രാജ്യം. 17 ഗണ്‍ സല്യൂട്ട് നല്‍കി പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകള്‍. എണ്ണൂറോളം സൈനികരെയും പ്രമുഖരെയും സാക്ഷി നിര്‍ത്തി പിതാവിനും മാതാവിനും മക്കളായ കൃതികയും തരിണിയുമാണ് അന്ത്യ കര്‍മങ്ങള്‍ ചെയ്തു. ബ്രിഗേഡിയര്‍ റാങ്കിലുള്ള 12 ഉദ്യോഗസ്ഥര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. വന്‍ ജനാവലിയാണ് ബിപിന്‍ റാവത്തിനു ‘ഭാരത് മാതാ കി ജയ്’ വിളികളുമായി യാത്രാമൊഴി നേരാന്‍ ബ്രാര്‍ സ്‌ക്വയറിന് സമീപം എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here