ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് എം.പിമാര്‍, തുടങ്ങട്ടെയെന്ന് ശ്രീജിത്ത്

0
1

ഡല്‍ഹി/തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്ന് കോണ്‍ഗ്രസ് എം.പിമാര്‍. മന്ത്രി ജിതേന്ദ്ര സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് എം.പിമാരാ കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സി.ബി.ഐ ഡയറക്ടറുമായി ജിതേന്ദ്ര സിംഗ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എം.പിമാര്‍ വ്യക്തമാക്കി.
എന്നാല്‍, സി.ബി.ഐ അന്വേഷണം ഔദ്യോഗികമായി തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നിരാഹാര സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്ത്. ശ്രീജിത്തിനൊപ്പം റിലോ നിരാഹാര സമരത്തിന് സമൂഹ മാധ്യമ കൂട്ടായ്മകള്‍ തീരുമാനിച്ചിരിക്കെയാണ് വിഴിത്തിരിവ്. കേസില്‍ ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here