ഡല്‍ഹി: ചിട്ടി തട്ടിപ്പു കേസന്വേഷണവുമായി ബന്ധപ്പെട്ട് ബംഗാളില്‍ പുരോഗമിക്കുന്ന നാടകങ്ങള്‍ തുടരും. ബംഗാള്‍ ഡി.ജി.പി, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ക്കെതിരെ സി.ബി.ഐ ഫയല്‍ ചെയ്ത കോടതി അലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിച്ചില്ല. കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എന്താണ് തിടുക്കമെന്ന് സോളിസിറ്റര്‍ ജനറലിനോട് ചോദിച്ച സുപ്രീം കോടതി കമ്മിഷണര്‍ കേസ് അട്ടിമറിച്ചതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും സി.ബി.ഐക്കു നിര്‍ദേശം നല്‍കി. ബംഗാളിലേതു അസാധാരണ സംഭവമെന്ന് അറിയിച്ച സോളിസിറ്റര്‍ ജനറലിനോട് സി.ബെ.ഐ ഉദ്യോഗസ്ഥര്‍ ഇപ്പോഴും അറസ്റ്റിലാണോയെന്ന് കോടതി ആരാഞ്ഞു. തെളിവു നശിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.

അതേസമയം, ഭരണഘടനയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി നടത്തുന്ന സത്യാഗ്രഹം തുടരുകയാണ്. സമര വേദിയില്‍ അടിയന്തര മന്ത്രിസഭാ യോഗവും ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here