തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടു. ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുക. ഇത് സംബന്ധിച്ച വിജ്ഞാപനമായി. സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം. സോളാര്‍ ലൈംഗിക പീഡന കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. ഈ മാസം 12നാണ് പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ബിജെപി നേതാവ് അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. നിലവില്‍ ആറു കേസുകള്‍ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.
2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബി ഈഡന് എന്നിവര്‍ക്കെതിരെ ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തുത്. പിന്നാലെ എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും കേസെടുത്തു. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസും അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും ഔദ്യോഗികവസതികളിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.
സിബിഐ അന്വേഷണം യുഡിഎഫിന് വന്‍തിരിച്ചടിയായിരിക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനാണ് ഉമ്മന്‍ചാണ്ടി. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍.
2018 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഹൈബി ഈഡന് എംഎല്‍എ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ മുന്‍മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവര്‍ക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങള്‍ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമായിരുന്നു കേസെടുത്തത്.