പിണറായിക്കെതിരെ ഹൈക്കോടതിയില്‍ കുറ്റങ്ങള്‍ നിരത്തി സി.ബി.ഐ

0
3

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ സി.ബി.ഐ കുറ്റങ്ങള്‍ നിരത്തി. അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, വിവരങ്ങള്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവച്ചുവെന്ന് സി.ബി.ഐ. ഹൈക്കോടതിയില്‍ വ്യക്തമാക്കി. പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് സി.ബി.ഐയുടെ നിലപാട്.

ലാവ്‌ലിനുമായി വിതരണ കരാര്‍ ഉണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞിരുന്നില്ല. ഇടപാടുമായി ബന്ധപ്പെട്ട് വൈദ്യുത ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന എതിര്‍പ്പുകള്‍ സ്വാധീനം ഉപയോഗിച്ച് മറച്ചുവച്ചുവെന്നും നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് കമ്പനിയുമായി ഉണ്ടാക്കിയതെന്നും സി.ബി.ഐ. വ്യക്തമാക്കി. വൈദ്യുതി പദ്ധതികളുടെ പൂര്‍ണ നവീകരണം ആവശ്യമില്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും അതിനായി കരാറുണ്ടാക്കി. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിനോദ് റായി അടക്കമുള്ളവര്‍ കേസില്‍ സാക്ഷികളായിട്ടുണ്ട്. പിണറായി അടക്കമുള്ളവര്‍ക്കെതിരായ കുറ്റങ്ങളും തെളിവുകളും സാക്ഷി പട്ടികയും കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ചു.

കേസില്‍ പിണറായിക്കുവേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹരീഷ് സാല്‍വ അടുത്ത സിറ്റിംഗില്‍ ഹാജരാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here