തിരുവനന്തപുരം: പാറശ്ശാല സ്വദേശി ശ്രീജീിവ് പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

ശ്രീജിവിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വിഷം കൈയില്‍ കരുതിയിരുന്നു. പക്ഷേ പോലീസ് ദേഹപരിശോധന നടത്താതെ സെല്ലില്‍ അടച്ചു. കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ച നിലയില്‍ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതില്‍ ഡോക്ടറുടെ മൊഴിയും സാക്ഷി മൊഴിയും ഉണ്ടെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 മേയ് 21ന് പാറശാല പോലീസ് മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിവ് മരണപ്പെടുന്നത്. പോലീസ് കംപ്ലയന്റ് അതോറിട്ടി മരണം കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നിലപാട്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥരും ഡോക്ടറുമെല്ലം ചേര്‍ന്നുള്ള ഒത്തുകളിയില്‍ നടന്ന കൊലപാതകമാണിതെന്നും കേസുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here