പനാമയിൽ ജയിലിനകത്തേക്ക് മയക്കു മരുന്ന് കടത്താ൯ ശ്രമിക്കുന്നതിനിടെ അധികൃതർ ഒരു ‘പെർഫക്റ്റ്’ കള്ളക്കടത്തുകാരനെ പിടികൂടിയിരിക്കുകയാണ്. ശരീരത്തിൽ നിരോധിത ലഹരി വസ്തുക്കൾ ഉൾപ്പെടുന്ന ബാഗുമായി തലസ്ഥാനമായ പനാമ സിറ്റിയുടെ വടക്ക൯ പ്രദേശമായ കോളണിലെ ന്യൂസ എസ്പരാ൯സ് ജയിലിന് പുറത്തു വെച്ചാണ് അധികൃതർ ഒരു പൂച്ചയെ പിടികൂടിയത്. ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്.

വെളുത്ത നിറത്തിലുള്ള രോമാവൃതമായ ഈ പൂച്ചയുടെ കഴുത്തിന് ചുറ്റും ഒരു തുണി കൊണ്ട് ചുറ്റിയിരുന്നു പിടിക്കപ്പെടുമ്പോൾ. ഏകദേശം 1700 ലധികം തടവുകാരെ ഈ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്. കഴുത്തിൽ ചുറ്റിയ തുണിക്കുള്ളിൽ വൈറ്റ് പൗഡറും ചില നിരോധിക സസ്യങ്ങളും, ഇലകളും അടങ്ങിയ പാക്കേജാണ് ഉണ്ടായിരുന്നത് എന്ന് പനാമ പെനിറ്റെ൯ഷിയറി സിസ്റ്റം തലവനായ ആന്റ്രേസ് ഗുഷ്യേറസ് പറഞ്ഞു. എന്നാൽ പൂച്ചയിൽ നിന്ന് പിടിച്ചത് കഞ്ചാവും കൊക്കെയ്നും ക്രാക്കുമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥ൯ പറഞ്ഞു.

കള്ളക്കടത്തിനായി മൃഗങ്ങളെ ഉപയോഗിക്കൽ അപൂർവ്വമാണെങ്കിലും ആദ്യമായിട്ടല്ല ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. കുറ്റവാളിയായ ഈ പൂച്ചയെ വളർത്തു മൃഗങ്ങൾക്കായുള്ള അഡോപ്ഷ൯ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പ്രോസിക്കൂട്ടറായ എഡ്വാർഡോ റോഡ്രഗ്വേസ് പറഞ്ഞു.

ജയിലിനകത്തേക്ക് നിരോധിത വസ്തുക്കൾ കടത്താ൯ ശ്രമിച്ച കുറ്റവാളികൾക്കെതിരെ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ലോക്കൽ പ്രോസിക്കൂട്ടേസ് അറിയിച്ചു. ജയിലിനു പുറത്തുള്ള ആളുകൾ ആദ്യം മൃഗങ്ങളുടെ ശരീരത്തിൽ മയക്കു മരുന്ന് ഘടിപ്പിച്ച് ജയിലിനകത്തേക്ക് കടത്തി വിടും. ശേഷം തടവുകാർ ഭക്ഷണം സാധനങ്ങൾ കാണിച്ച് മൃഗങ്ങളെ വശീകരിച്ച് തങ്ങളുടെ അടുത്തേക്ക് ക്ഷണിച്ച് പാക്കേജുകൾ കൈപ്പറ്റുന്ന രീതിയാണിത്.

കോളണിലെ ഡ്രഗ്സ് പ്രോസികൂട്ടർ ഓഫീസ് കുറ്റവാളിയായ പൂച്ചയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 23 സെല്ലുകളിലായി 1800 ലധികം കുറ്റവാളികൾ പനാമ ജയിലിലുണ്ട്. ജയിലിൽ കൊള്ളുന്നതിനേക്കാൾ കൂടുതൽ ആളുകളെ ഇവിടെ പാർപ്പിച്ചിട്ടുണ്ട് എന്നും പരാതിയുണ്ട്.

കള്ളക്കടത്തിനായി വിചിത്രമായ രീതികൾ ഉപയോഗിക്കുന്ന ആദ്യത്തെ സംഭവമല്ല ഇത്. ഈ മധ്യ അമേരിക്ക൯ രാജ്യത്തെ ജയിലുകളിലേക്ക് മയക്കു മരുന്ന് കടത്താ൯ മൃഗങ്ങളെ, പ്രത്യേകിച്ച് പൂച്ചക്കളെ, മുന്‍പും ഉപയോഗിച്ചതിന് തെളിവുകളുണ്ട്

പ്രാവുകളെയും ഡ്രോണുകളും ഉപയോഗിച്ച് ജയിലിനകത്തേക് മയക്കു മരുന്നുകൾ കടത്തുന്നത് വളരെ വ്യാപകമാണ്. എന്നാൽ ഇത്തരം കേസുകളിൽ അധികവും അധികൃതർ പിടികൂടാറുമുണ്ട് എന്നതാണ് ശ്രദ്ധേയം.

സംഭവത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി രസകരമായ പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. ഇനി ഈ പൂച്ചക്കെന്ത് സംഭവിക്കും എന്ന ആശങ്കയും പലരും ഷെയർ ചെയ്യുന്നുണ്ട്. കുറ്റവാളിയായ ഈ പൂച്ചക്കെതിരെ അധികൃതർ എന്ത് നടപടിയായിരിക്കും സ്വീകരിക്കുക എന്നാണ് ആളുകൾ ചോദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here