കൊച്ചി: കൊറോണ വൈറസ് ബാധ പടരുന്നതിനിടയില്‍, ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് പരിപാടിയില്‍ നിന്നു പുറത്തായി കൊച്ചിയിലെത്തിയ ഡോ. രജിത് കുമാറിന് സ്വീകരണം. എയര്‍പോര്‍ട്ട് പരിസരത്തെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ചും 79 പേര്‍ക്കെതിരെ കേസെടുത്തും ജില്ലാ ഭരണകൂടം രംഗത്ത്.
കൊറോണയുടെ ജാഗ്രത നിലനില്‍ക്കെ നടന്ന ഈ സംഭവത്തില്‍ പേരറിയാവുന്ന നാലു പേരും കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കലക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് രജിത് കുമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇതറിഞ്ഞ് മണിക്കൂറുകള്‍ക്കു മുമ്പുതന്നെ വന്‍ ജനക്കൂട്ടം വിമാനത്താവളത്തിനു പുറത്തു തടിച്ചു കൂടിയിരുന്നു. പോലീസെത്തിയാണ് ഇവരെ നിയന്ത്രിച്ചത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാന്‍ സ്വീകരിക്കാനെത്തിയവര്‍ തയാറായിരുന്നില്ല.