മാടപ്പള്ളിയില്‍ 150 പേര്‍ക്കെതിരെ കേസ്, മണ്ണണ്ണ വീണു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കാഴ്ചയ്ക്കു തകരാര്‍ സംഭവിച്ചെന്നു പോലീസ്

കോട്ടയം/തിരുവനന്തപുരം | മാടപ്പള്ളിയില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കെ റെയില്‍ സമരത്തില്‍ ജാഗ്രതയോടെ മാത്രം ഇടപെടാന്‍ പോലീസിനു ഡി.ജി.പി നിര്‍ദേശം നല്‍കി.

ജിജി ഫിലിപ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. മണ്ണണ്ണയൊഴിച്ചു പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ദിവ്യ മോളുടെ കണ്ണില്‍ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്കു തകരാര്‍ സംഭവിച്ചുവെന്നും കാണിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതേസമയം, കെ റെയില്‍ പ്രക്ഷോഭങ്ങളില്‍ പ്രകോപനമുണ്ടാകുന്ന രീതിയില്‍ ഇടപെടലുണ്ടാകരുതെന്ന് ഡി.ജി.പി. പോലീസ് സേനയ്ക്കു നിര്‍ദേശം നല്‍കി.

പ്രതിഷേധം കണക്കിലെടുത്ത് മലപ്പുറം തിരുനാവയയിലെ ഇന്നത്തെ സര്‍വേ മാറ്റി വച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ത്തിയാണ് രാവിലെതന്നെ ഇവിടെ ജനങ്ങള്‍ രംഗത്തെത്തിയത്. ഇന്നു കല്ലിടല്‍ നടക്കേണ്ട കോട്ടയം നട്ടാശ്ശേരിയിലും പ്രതിഷേധം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here