കൊച്ചി: ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കാന്‍ വൈകിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചശേഷം നിയമോപദേശം തേടിയത് എന്തിനെന്നും ആരുടെ നിര്‍ദേശപ്രകാരമെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ ഡി.ജി.പി നേരിട്ട് ഹാജരായി നാളെ വിശദീകരണം നല്‍കണശമന്നും കോടതി ആവശ്യപ്പെട്ടു. കേസ് എടുക്കാന്‍ വൈകിയതിലുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

അതേസമയം, ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത രംഗത്തെത്തി. ഇടയനെ അടിച്ച് ആട്ടിന്‍ പറ്റത്തെ ചിതറിക്കാന്‍ നോക്കുകയാണ് ചിലരെനന്ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here