കാണാതായ സ്ത്രീയെ കണ്ടെത്തി, മടങ്ങവേ അപകടം, 3 മരണം

0

ആലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴ കരൂരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം. കാറിലുണ്ടായിരുന്ന കൊട്ടിയം പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസുകാരി ശ്രീകല, കൊട്ടിയം സ്വദേശി ഹസീന (30), കാര്‍ ഡ്രൈവര്‍ നൗഫര്‍ എന്നിവരാണ് മരണപ്പെട്ടത്. കാണാതായ ഹസീനയെ കണ്ടെത്തി മടങ്ങുന്നതിനിടെയാണ് അപകടം.

അങ്കമാലിയില്‍ നിന്ന് കൊട്ടിയത്തേക്കുപോയ കാറും എതിരെ വന്ന ലോറിയുമാണ് ഇടിച്ചത്. കാറിലുണ്ടായിരുന്ന പോലീസുകാരന്‍ നാസറിനു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.

 

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here