വാഷിങ്ടണ്‍: ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി അമേരിക്ക. ഗര്‍ഭിണിയെ കൊന്ന് വയറ് കീറി കുട്ടിയെ മോഷ്ടിച്ച ലിസ മോണ്ട്ഗോമറിയുടെ വധശിക്ഷ നടപ്പാക്കി അമേരിക്ക.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:01 ന് ഇന്ത്യയാനയിലെ ടെറാ ഹൗട്ടയിൽ ഫെഡറൽ കറക്ഷണൻ കോംപ്ലക്സിൽ വച്ചാണ് ഇവരുടെ ശിക്ഷ നടപ്പിലാക്കിയത്.
മാരകമായ വിഷം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. ഇതിന് മുൻപ് 1953ൽ ബോണി ബ്രൗണ്‍ ഹെഡിയുടെ വധശിക്ഷയാണ് അമേരിക്കയിൽ അവസാനമായി നടന്നത്. ഗ്യാസ് ചേംബറിൽ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്. ഇന്നലെ നടത്തേണ്ടിയിരുന്ന വധശിക്ഷയ്ക്ക് കോടതി സ്റ്റേ നൽകിയിരുന്നു ഇതേത്തുടര്‍ന്നാണ് ശിക്ഷ മാറ്റിയത്. ലിസയുടെ മാനസിക നില നിര്‍ണയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പാട്രിക് ഹാൻലോൻ ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന ലിസയുടെ ശിക്ഷ തടയുന്നതിന് വേണ്ടി ഇന്ത്യാനയിലെ കോടതിയിൽ അഭിഭാഷകൻ 7,000 പേജുകളുള്ള ദയാഹര്‍ജിയാണ് നൽകിയിരുന്നത്.
2004ലാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. മിസൗറിയിൽ ബോബി ജോ സ്റ്റിനെറ്റ് എന്ന 23 കാരിയെ അതിദാരുണമായി കൊലപ്പെടുത്തിയതിനാണ് ലിസ മോണ്ട്ഗോമറിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. സ്റ്റിനെറ്റ് ഗര്‍ഭിണിയാണെന്നറിഞ്ഞ ലിസ, നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി. ഒരു കയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ബോധം കെടുത്തുകയും കറിക്കത്തികൊണ്ട് വയറു പിളര്‍ന്ന് കുഞ്ഞിനെ എടുത്തു.