പ്രധാനമന്ത്രിക്കു സമയമില്ലെങ്കില്‍ അതിവേഗ പാത ജൂണ്‍ ഒന്നിനു തുറക്കണം: സുപ്രീം കോടതി

0

ഡല്‍ഹി: രൂക്ഷമായ വാഹനത്തിരക്കും മലിനീകരണ പ്രശ്‌നങ്ങളും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡല്‍ഹിയിലെ അതിവേഗ പാതയുടെ ഉദ്ഘാടനം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നതെന്തിനെച്ച് ചോദിച്ച സുപ്രീം കോടതി ജൂണ്‍ ഒന്നിന് പാത പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ നിര്‍ദേശിച്ചു.
ദേശീയപാത അതോറിട്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനമാണ് വൈകുന്നത്. പ്രധാനമന്ത്രിയുടെ തിരക്കുമൂലം ഏപ്രില്‍ 29നു നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റിവയ്‌ക്കേണ്ടി വന്നുവെന്ന് ദേശീയ പാത അതോറിട്ടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here