ഏമാന്റെ വീട്ടു പണിക്കു പോകുന്നതില്‍ നിന്ന് ക്യാമ്പ് ഫോളേവേഴ്‌സിനെ വിലക്കി സംഘടന

0

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യാന്‍ പോകുന്നതില്‍ നിന്ന് അംഗങ്ങളെ വിലക്കി ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍. ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് യൂണിറ്റ് തലത്തില്‍ സംഘടന നിര്‍ദേശം നല്‍കിയത്.

അതേസമയം, കണക്കെടുപ്പ് തുടങ്ങിയതോടെ ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ ജോലിക്കു നിയോഗിച്ചിരുന്ന ക്യാമ്പ് ഫോളോവര്‍മാരെ മടക്കി അയച്ചു തുടങ്ങി. വിഷയത്തില്‍ ക്യാമ്പ് ഫോളേവേഴ്‌സ് അസോസിയേഷന്‍ ഡി.ജി.പിക്ക് കത്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ചില ഉത്തരവുകള്‍ ഉടന്‍ ഇറങ്ങുമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here