തിരുവനന്തപുരം: സര്‍ക്കാരിനെ കുരുക്കിലാക്കുന്ന പരാമര്‍ശങ്ങള്‍ വീണ്ടും നല്‍കി സി.എ.ജി. വരുമാനം വര്‍ദ്ധിപ്പിക്കാതെ ബജറ്റിലൂടെയും ബജറ്റിനു പുറത്തുനിന്നും നടത്തുന്ന അനിയന്ത്രിതമായ കടമെടുപ്പ് സംസ്ഥാനത്തെ ഗുരുതര കടക്കെണിയിലേക്കു നയിക്കുമെന്ന് സി.എ.ജി. പറയുന്നു.

കേരള അടിസ്ഥാന സൗകര്യ വികസന നിധി(കിഫ്ബി)ക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന 2019- 20ലെ സംസ്ഥാന സാമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചു.

കിഫ്ബി എടുക്കുന്ന വായ്പകള്‍ ബജറ്റിനു പുറത്തുള്ള കടമാണെന്നും ഇത് സംസ്ഥാനത്തിന്റെ ബാധ്യമയാമെന്നും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കണക്കുകള്‍ ബജറ്റിലും സംസ്ഥാനത്തിന്റെ അക്കൗണ്‌സിലും ഉള്‍പ്പെടുത്തണം. നിയമസഭയുടെ പരിശോധനയ്ക്കും വിധേയമാക്കണം.

കിഫ്ബിയുടെയും ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ വായ്പയെടുക്കുന്ന കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെയും കടങ്ങള്‍ കൂടി ചേര്‍ത്താണ് 2020-21ലെ കമ്മിയും പൊതുകടവും സി.എ.ജി. കണക്കാക്കായിയിരിക്കുന്നത്. കിഫ്ബി വഴി 1,930 കോടിയും സോഷ്യന്‍ സെക്യുരിറ്റി ഇന്‍വെസ്റ്റുമെന്റ് ഫണ്ട് ബോര്‍ഡ് വഴി 6,843 കോടിയും ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാതെ കടമെടുത്തിരുന്നു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാനായി 6,843 കോടി രൂപ കെ.എസ്.എഫ്.ഇയില്‍ നിന്നും മറ്റുമായി കടമെടുത്തു.

2.65 ലക്ഷം കോടിയുടെ കടമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍, ഓഡിറ്റിലൂടെയാണ് ആകെ കടം 2.74 ലക്ഷം കോടിയാണെന്നു കണ്ടെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടം 20(2) പ്രകാരമുള്ള കിഫ്ബിയുടെ സ്റ്റാറ്റിയുട്ടറി ഓഡിറ്റ് സര്‍ക്കാര്‍ സി.എ.ജിയെ ഏല്‍പ്പിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു.

സി.എ.ജി പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് സര്‍ക്കാരിന് വലിയ കുരുക്കാകും. 2018-19ലെ സി.എ.ജിയുടെ റിപ്പോര്‍ട്ടിലെ ഇത്തരം പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. അംഗീകരിച്ചാല്‍ കിഫ്ബി എടുക്കുന്ന വായ്പകള്‍ ധന ഉത്തരവാദിത്വ നിയമത്തിന്റെ പരിധിയില്‍വരും. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനത്തില്‍ കൂടുതല്‍ കടം പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here