തിരുവനന്തപുരം: 2018 ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ആഘാതം കൂടാന്‍ ഡാം തുറന്നതു കാരണമായെന്ന് സമ്മതിച്ചു സര്‍ക്കാര്‍. പ്രളയം കൊണ്ടുള്ള നഷ്ടത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ മുന്നൊരുക്കവും പ്രതിരോധവും സംബന്ധിച്ച കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോട്ടിലാണ് ഇക്കാര്യമുള്ളത്.

മുല്ലപ്പെരിയാര്‍ ഡാം പെട്ടന്നു തുറന്നുവിട്ടില്ലായിരുന്നുവെങ്കില്‍ പ്രളയത്തിന്റെ ശക്തി കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നാണ് സര്‍ക്കാര്‍ സി.ഐ.ജിയെ അറിയിച്ചത്. ഇടുക്കബി ഡാം തുറക്കാനുണ്ടായകാരണം വിശദീകരിക്കുന്നതിലാണ് മുല്ലപ്പെരിയാറും പരാമര്‍ശിക്കുന്നത്.

മറ്റു പ്രധാന കണ്ടെത്തലുകള്‍:

  • ദേശീയ ജലനയത്തിനനുസരിച്ച് കേരള സംസ്ഥാന ജലനയം, 2008 പുതുക്കിയില്ല. വ്യവസ്ഥകള്‍ അനുസരിച്ച് ജലവിഭവ വികസനത്തിനുവേണ്ടി ഒരു സംസ്ഥാനതല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും പ്രധാന നദികള്‍ക്കായി മാസ്റ്റര്‍ പ്ലാനുകള്‍ ആവിഷ്‌കരിക്കുകയും എല്ലാ നദീതടത്തിലെയും ജലസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല അതോറിട്ടി രൂപീകരിക്കുകയും ചെയ്യണമെന്നായിരുന്നു. എന്നാലത് നടപ്പാക്കിയിട്ടില്ല.
  • പ്രളയ നിയന്ത്രണത്തിലും പ്രളയ നിവാരണത്തിനും ഉള്ള വ്യവസ്ഥകള്‍ സംസ്ഥാന ജലനയത്തില്‍ ഇല്ലായിരുന്നു.
  • സംസ്ഥാനത്തെ പ്രളയ സമതലങ്ങള്‍ ഇനിയും വേര്‍തിരിക്കാനും പ്രളയസമതല മേഖല തിരിക്കാനുള്ള നിയമ നിര്‍മ്മാണം നടത്താനുമുണ്ട്.
  • വലിയ അളവിലുള്ള ഫ്‌ളഡ് ഹസാര്‍ഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. സംസ്ഥാനത്തെ ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന ഫ്‌ളഡ് സസെപ്റ്റിബിലിറ്റി മാപ്പ് കേന്ദ്ര ജല കമ്മിഷന്റെ പ്രളയ സാധ്യതാ പ്രദേശങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസൃതായിരുന്നില്ല. വിദശമായ മാറ്റുകള്‍ തയ്യാറാക്കേണ്ട ചുമതല കേന്ദ്ര ജല വിഭവ മന്ത്രാലയം, കേന്ദ്ര ജലകമ്മിഷന്‍ എന്നിവയ്ക്കാണെന്നാണ് കേരള സര്‍ക്കാര്‍ അറിയിച്ചത്.
  • 32 റെയല്‍ ഗേജുകള്‍ ആവശ്യമായ പെരിയാര്‍ നദീതടത്തില്‍ ഐ.എം.ഡി സ്ഥാപിച്ച ആറു റെയില്‍ ഗേജുകള്‍ മാത്രമേ മഴ അളക്കുന്നതിന് ഉണ്ടായിരുന്നുള്ളൂ.
  • 2018ലെ പ്രളയ സമയത്ത് ഇടമലയാള്‍ റിസര്‍വോയറിനു അണക്കെട്ട് ഓപ്പറേറ്റര്‍മാരുടെ സഹായത്തിനായി റുള്‍ കര്‍വ് ഉണ്ടായിരുന്നില്ല. 1983 ല്‍ രുപീകരിച്ച ഇടുക്കി റിസര്‍വോയറിന്റെ റൂള്‍ കര്‍വ് 2018ലെ പ്രളയങ്ങള്‍ കഴിയുന്നതുവരെ പുനരവലോകനം ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here