ദുരൂഹ സാഹചര്യത്തില്‍ കാണാതായ രാജ്യത്തെ മുന്‍നിര കോഫി ശൃംഖലയായ ‘കഫേ കോഫി ഡേ’ ഉടമ വി.ജി. സിദ്ധാര്‍ഥ ഹെഗ്ഡെ(60)യുടെ മൃതദേഹം കണ്ടെത്തി. നേത്രാവതി നദിയില്‍ നിന്ന് നിന്നാണ് കണ്ടെടുത്തത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനുസമീപത്തു നിന്നും ഇദ്ദേഹത്തെ കാണാതായത്.
നാവികസേനയുടെയും തീരരക്ഷാസേനയുടെയും തേനൃത്വത്തില്‍
മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. നേത്രാവദി നദി കടലിനോട് ചേരുന്ന ഹോയ്‌കെ ബസാറില്‍ മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സിദ്ധാര്‍ഥ സ്വന്തം കാറില്‍ ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്. ഒപ്പം ഡ്രൈവര്‍ ബസവരാജും ഉണ്ടായിരുന്നു. ഹാസനിലെ സകലേഷ്പുരയില്‍നിന്ന് കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെന്നാണ് ബസവരാജ് പറയുന്നത്. വൈകിട്ട് ഏഴോടെ മംഗളൂരുവിലെത്തി. ഇതിനിടെ സിദ്ധാര്‍ഥയ്ക്ക് ഫോണ്‍വന്നു. വണ്ടി നേത്രാവതിപാലത്തിനരികെ നിര്‍ത്താനും പാലത്തിന്റെ മറുവശത്ത് കാത്തുനില്‍ക്കാനും പറഞ്ഞു.

എന്നാല്‍, അരമണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. ഫോണ്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചെന്നും ബസവരാജ് മൊഴിനല്‍കി.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളുടെ ഭര്‍ത്താവാണ് സിദ്ധാര്‍ഥ.

LEAVE A REPLY

Please enter your comment!
Please enter your name here