തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദിനെ ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ മന്ത്രിമാര്‍ക്കു പുറമേ ക്യാബിനറ്റ് പദവയുള്ളവരുടെ എണ്ണം സംസ്ഥാനത്ത് അഞ്ചായി.

നിയമവകുപ്പിന്റെ ശിപാര്‍ശ പരിഗണിച്ചാണ് നടപടി. ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍, മുന്നോക്ക സമുദായ കമ്മിഷന്‍ ചെയര്‍മാന്‍, ചീഫ് വിപ്പ്, ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി എന്നിവര്‍ക്കാണ് നിലവില്‍ ക്യാബിനറ്റ് പദവിയുളളത്.

മോട്ടോര്‍ വാഹന നിയമത്തിലെ ഉയര്‍ന്ന പിഴത്തുക കയുറയ്ക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് പുതുക്കി നിശ്ചയിച്ച നിരക്ക് പ്രകാരം ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും വാഹനമോടിച്ചാലുള്ള പിഴ 1000 രൂപയായിരുന്നത് ഇനി 500 രൂപയായി കുറയും. ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ക്കു പിഴ 500 രൂപയില്‍ നിന്ന് 250 രൂപയായി കുറച്ചിട്ടുണ്ട്. ഭൂരിഭാഗം നിയമലംഘനങ്ങള്‍ക്കും പിഴ തുക പകുതിയായി കുറച്ചിട്ടുണ്ട്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 2000 ആക്കി കുറച്ചു. അമിത വേഗത്തിനു 1500 രൂപയും ഇനി പിഴ അടയ്ക്കണം.

കായിക മേളയ്ക്കിടെ ഹാമര്‍ വീണു മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here