തിരുവനന്തപുരം: കൊറോണ ബാധയുടെയും മോശം സാമ്പത്തിക സ്ഥിതിയുടെയും പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം പിടിക്കാനും ധാരണയായിട്ടുണ്ട്.

മാസം ആറു ദിവസത്തെ ശമ്പളമെന്ന നിലയില്‍ അഞ്ചുമാസക്കാലം പിടിക്കാനാണ് തീരുമാനം. എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളം പിടിക്കും. സാമ്പത്തിക സ്ഥിതി മെച്ചമാകുമ്പോള്‍ ശമ്പളം തിരികെ നല്‍കുമെന്നാണ് വിവരം. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here