എന്‍.പി.ആറും എന്‍.ആര്‍.സിയും നടപ്പാക്കില്ല, സെന്‍സില്‍ സഹകരിക്കും, 30ന് നിയമസഭ ചേരും

0
9

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ല. എന്‍.പി.ആറുമായി സഹകരിക്കില്ലെന്നും സെന്‍സസ് മാത്രം നടത്തുമെന്ന് കേന്ദ്ര സെന്‍സസ് കമ്മിഷണറെയും സംസ്ഥാന സെന്‍സസ് ഡയറക്ടറെയും അറിയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സെന്‍സസിനൊപ്പം എന്‍.പി.ആര്‍ നടത്താന്‍ ശ്രമിച്ചാല്‍ വലിയ തോതില്‍ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നു വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതുചൂണ്ടിക്കാട്ടിയാകും സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കാനാകില്ലെന്ന് സെന്‍സസ് കമ്മിഷണറെ അറിയിക്കുക.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് നേരത്തെ ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും വിശദീകരണം ചോദിച്ച് മാറ്റി വയ്ക്കുകയാണ് ചെയ്തത്. 30ന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here