മുത്തലാഖ് നിയമമാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി

0

ഡല്‍ഹി: മുത്തലാഖ് നിയമ വിരുദ്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഡിസംബറില്‍ ലോക്‌സഭ ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അതേ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള ഓര്‍ഡിനന്‍സ്.

മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണു ഓര്‍ഡിനന്‍സിലെ വ്യവ്‌സഥ. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്‌ട്രോണിക് മാധ്യമങ്ങളായ എസ്.എം.എസ്, വാട്‌സ്ആപ്പ് തുടങ്ങിയവ വഴിയോ തലാഖ് ചൊല്ലിയാല്‍ നിയമവിധേയമായിരിക്കില്ലെന്ന് ബില്ലില്‍ പറയുന്നു. ഓര്‍ഡിനന്‍സ് പ്രകാരം മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ ബന്ധുക്കള്‍ക്കോ എഫ.ഐ.ആര്‍. ഫയല്‍ ചെയ്ത് മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താനാകും. മുത്തലാഖിന് വിധേയായ സ്ത്രീയുടെ അഭിപ്രായം കേട്ടശേഷമേ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുകയുളളൂവെന്നും മന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here