ഡല്‍ഹി: ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍്ക്ക് കൂടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. എം.എസ്.എം.ഇ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയതിനൊപ്പം ഇത്തരം വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ആസ്തി വികസന ഫണ്ട് രൂപവത്കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടാം വര്‍ഷത്തിലേക്കു കടക്കുന്ന മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, കര്‍ഷകര്‍, വഴിയോരകച്ചവടക്കാര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. 2006ലെ എം.എസ്.എം.ഇ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് 50 കോടി നിക്ഷേപമുള്ള സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. 20,000 കോടി രൂപയുടെ ആസ്തി വികസന ഫണ്ട് രണ്ടു ലക്ഷം പേര്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം.എസ്.എം.ഇ സംരംഭങ്ങള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വഴിയോരകച്ചവടക്കാര്‍ക്ക് ഏഴു ശതമാനം നിരക്കില്‍ വായ്്പ നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here