ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തു കണ്ടുകെട്ടാനുള്ള നടപടികള്‍ യു.പി. സര്‍ക്കാര്‍ തുടങ്ങി.

മുസാഫര്‍ നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. പ്രക്ഷോഭങ്ങളുടെ ഭാഗമായി 4500 ലേറെ പേര്‍ സംസ്ഥാനത്ത് കസ്റ്റഡിയിലായിട്ടുണ്ട്. 700 ലേറെപേറെ അറസ്റ്റ് ചെയ്തു. ഇതില്‍ സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിലാണ് 102 പേര്‍ അറസ്റ്റിലായത്. അക്രമികളെ വെറുതെ വിടില്ലെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച് അദ്ദേഹം സ്ഥിതിഗതികള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഇതിനിടയിലും കാര്‍പൂരിലും റാംപൂരിലും വീണ്ടും ആക്രമണമുണ്ടായി. പോലീസ് വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുമ്പോഴും വെടിയേറ്റ് മരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here