തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ വ്യക്തമായ ആരോഗ്യപ്രശ്നമില്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനോട് സിപിഎം. അന്വേഷണത്തോട് സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാത്തത് പൊതുജനങ്ങള്‍ക്കിടിയില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. പാര്‍ട്ടി നിര്‍ദേശത്തിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് സി.എം. രവീന്ദ്രന് ഡിസ്ചാര്‍ജായി.
എന്ഫോഴ്മെന്് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെ കോവിഡാന്തര ചികില്‍സക്ക് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട് സിഎം.രവീന്ദ്രനെ വൈകിട്ടോടെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഫിസിയോ തെറപ്പിയും വിശ്രമവും വേണമെന്ന നിര്‍ദേശത്തോടെയാണ് ഡിസ്ചാര്‍ജ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ സിപിഎം നേതൃത്വം ഇടപെട്ട് സി.എ.രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രവീന്ദ്രന് അരോഗ്യപ്രശ്നമുണ്ടാകാമെങ്കിലും വ്യക്തമായ ആരോഗ്യപ്രശ്നമില്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് സിഎം രവീന്ദ്രനോട് സിപിഎം നേതൃത്വം നിര്‍ദേശിച്ചു